Sunday, November 9, 2014

എളുപ്പത്തില്‍ തട്ടുകട സ്റ്റൈലില്‍ അപ്പം





ആവശ്യമുള്ളത് :

പച്ചരി- രണ്ടു കപ്പ്
യീസ്റ്റ്- ഒരു നുള്ള് മതിയാകും
പഞ്ചസാര- നാല് ടീസ്പൂണ്‍
ചോറ്- 5 ടേബിള്‍സ്പൂണ്‍
തേങ്ങ ചുരണ്ടിയത്- 4 ടേബിള്‍സ്പൂണ്‍
ഉപ്പ് -പാകത്തിന് .

തയാറാക്കുന്ന വിധം:

പച്ചരി കഴുകി 6 മണിക്കൂര്‍ എങ്കിലും വെള്ളത്തിലിട്ടു നന്നായി കുതിര്‍ക്കുക.
അരി പാകത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക.(മിക്‌സിയില്‍ അരിക്ക് ഒപ്പത്തിനു വെള്ളം നില്‍ക്കണം) .അരി അരച്ചെടുത്ത് മാറ്റിവയ്ക്കുക. വെണ്ണ പോലെ അരയണം. തരിതരിപ്പ് ഉണ്ടാവരുത്. തേങ്ങ അര ഗ്ലാസ് വെള്ളം ചേര്‍ത്ത് അരക്കുക. ഇതിലേക്ക് ചോറും യീസ്റ്റും ചേര്‍ത്ത് വീണ്ടും അരച്ചെടുക്കുക. ഇത് പച്ചരി അരച്ചതിന്റെ കൂടെ ചേര്‍ത്ത് ഇളക്കി പാകത്തിന് ഉപ്പും പഞ്ചസാരയും ചേര്‍ത്ത് പുളിക്കാന്‍ വയ്ക്കുക. രാത്രിയില്‍ അരച്ചാല്‍ രാവിലെ ബ്രേക്ക്ഫാസ്റ്റിനു സമയം ആകുമ്പോള്‍ പുളിച്ചു കിട്ടും. ഏകദേശം 8-10 മണിക്കൂര്‍ എന്ന് കണക്കാക്കാം.

അപ്പം ചുടുന്നതിനു മുന്‍പ് മാവ് ഒന്ന് ഇളക്കുക. അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു വലിയ സ്പൂണ്‍ മാവ് ഒഴിച്ച് ഒന്നു ചുറ്റിച്ചു മൂടിവയ്ക്കുക. അപ്പത്തിന്റെ അരികു വശം മൂത്ത് നടുവ് വെന്തു വരുമ്പോള്‍ ചട്ടിയില്‍ നിന്നും എടുക്കുക. ഇനി അപ്പച്ചട്ടി ഇല്ലെങ്കില്‍ മാവ് ദോശക്കല്ലില്‍ പരത്തി ഒഴിച്ച് മൂടി വച്ച് വേവിച്ചാല്‍ അപ്പം റെഡി.


No comments:

Post a Comment